Connect with us

National

സുപ്രീംകോടതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീംകോടതി റദ്ദാക്കിയ കല്‍ക്കരിപ്പാടങ്ങള്‍ ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കല്‍ക്കരിപ്പാടങ്ങള്‍ ഏറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ മറികടക്കാനാണ് ഓര്‍ഡിനന്‍സ്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 214 കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചത് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് നടപടി. കല്‍ക്കരി പാടങ്ങള്‍ ഏറ്റെടുത്ത് പിന്നീട് ലേലത്തില്‍ വെക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

നാല് മാസത്തിനുള്ളില്‍ പുനര്‍ലേലം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകും. കല്‍ക്കരി പാടങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്കായിരിക്കും ലേല ചുമതല. കല്‍ക്കരി പാടലേലത്തില്‍ സ്വകാര്യകമ്പനികള്‍ക്കായി ഇ ലേലം ഏര്‍പ്പെടുത്തുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

 

---- facebook comment plugin here -----

Latest