Connect with us

Kannur

ട്രെയിനില്‍ യുവാവ് പൊള്ളലേല്‍പ്പിച്ച സ്ത്രീ മരിച്ചു

Published

|

Last Updated

കണ്ണൂര്‍;കണ്ണൂരില്‍ ട്രെയിനില്‍ യുവാവ് പൊള്ളലേല്‍പ്പിച്ച സ്ത്രീ മരിച്ചു. കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി പാത്തു എന്ന ഖദീജ (40) യാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്ന് പുലര്‍ച്ചെ 4:30 നു നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലാണ് സംഭവം. ഇവരോടൊപ്പം ഉണ്ടായിരുന്ന യുവാവാണ് തീകൊളുത്തിയതെന്ന് കരുതുന്നു. ബോഗിക്കുള്ളില്‍ വച്ച് മണ്ണെണ്ണയൊഴിച്ചു തീവെച്ചതിനു ശേഷം ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് പൊള്ളലേറ്റ യുവതിയും കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറങ്ങി ഓടിയപ്പോഴാണ് മറ്റ് യാത്രക്കാര്‍ സംഭവം അറിയുന്നത്. അക്രമിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.