Connect with us

National

മഹാരാഷ്ട്രയില്‍ സഖ്യം ആരുമായി ? ബിജെപി തീരുമാനം നീളുന്നു

Published

|

Last Updated

മുംബൈ: ഹരിയാനയില്‍ മുഖ്യമന്ത്രിയെ തീരുമാനിച്ചെങ്കിലും മഹാരാഷ്ട്രയില്‍ ആരുമായി സഖ്യം ചേരണമെന്ന കാര്യത്തില്‍ ബിജെപിയില്‍ തീരുമാനമായില്ല. സഖ്യത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം ദീപാവലിക്ക് ശേഷം മതിയെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കേന്ദ്ര നിരീക്ഷകരായിരുന്ന രാജ്‌നാഥ് സിങും ജെ പി നഡ്ഡയും മഹാരാഷ്ട്രയിലേക്കുള്ള യാത്ര മാറ്റിവച്ചിട്ടുണ്ട്.
സഖ്യമില്ലാതെ മഹാരാഷ്ട്ര ഭരിക്കാനാകില്ലെന്നതാണ് ബിജെപിയെ കുഴക്കുന്നത്. ശിവസേനയുമായി സഖ്യമുണ്ടാക്കണോ അല്ലെങ്കില്‍ എന്‍സിപി പിന്തുണ സ്വീകരിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ശിവസേനയോടാണ് താല്‍പര്യമെങ്കിലും അവര്‍ വിലപേശലിന് തയ്യാറെടുത്ത് നില്‍ക്കുന്നതിലാണ് ബിജെപിക്ക് അതൃപ്തി. ബിജെപി സഖ്യത്തിന് മുന്‍കൈയെടുക്കട്ടേ എന്ന നിലപാടിലാണ് ശിവസേന. ഉപമുഖ്യമന്ത്രിപദം ശിവസേന ചോദിച്ചേക്കുമെന്നാണ് സൂചന. സര്‍ക്കാറിന്റെ ഭാഗമാകില്ലെന്നും പുറത്തുനിന്നുള്ള പിന്തുണ മാത്രമേ നല്‍കൂ എന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഉപമുഖ്യമന്ത്രി പദം എന്ന സേന ആവശ്യത്തോട് ബിജെപി വഴങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്.

Latest