Connect with us

Ongoing News

പിസ്റ്റോറിയസിന് അഞ്ച് വര്‍ഷം തടവ്

Published

|

Last Updated

ജൊഹന്നസ്ബര്‍ഗ്: കാമുകിയെ വെടിവെച്ചുകൊന്ന കേസില്‍ ദക്ഷിണാഫ്രിക്കയുടെ ബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന് അഞ്ചു വര്‍ഷം തടവ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ശിക്ഷ. 2013 ഫെബ്രുവരി 14ന് പിസ്റ്റോറിയസിന്റെ വീട്ടില്‍ വെച്ചായിരുന്നു കാമുകി റീവ സ്റ്റീവ് കാംപിനെ  കൊലപ്പെടുത്തിയത്.

മാസങ്ങള്‍ നീണ്ട വിചാരണക്കൊടുവിലാണ് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയാ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല ആസൂത്രിതമല്ലെന്നും കോടതി കണ്ടെത്തിയിരുന്നു. മോഷ്ടാവാണെന്ന് കരുതിയാണ് വെടിവച്ചതെന്ന് പിസ്റ്റോറിയസ് കോടതിയില്‍ പറഞ്ഞിരുന്നു. രക്ഷപ്പെടാന്‍ അനുവദിക്കാതെ കാമുകിയെ വെടിവച്ചത് ക്രൂരമാണെന്ന് കോടതി വിലയിരുത്തി. ശിക്ഷ പൊതു സമൂഹത്തിനാകെ മാതൃകാപരമാകണമെന്ന് കോടതി വ്യക്തമാക്കി. വൈകല്യത്തിന്റെ പേരില്‍ കുറ്റവാളിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

Latest