Connect with us

Ongoing News

മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ചതിന് സരിതാദേവിക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ച ഇന്ത്യന്‍ ബോക്‌സിങ് താരം സരിതാദേവിക്ക് സസ്‌പെഷന്‍. അന്താരാഷ്ട്ര ബോക്‌സിങ് അസേസിയേഷന്റേതാണ് തീരുമാനം. സരിതാദേവിയുടെ പരിശീലകരായ ഗുര്‍ബക്ഷ് സിങ് സന്ധു, സാഗല്‍ മാല്‍ ദയാല്‍, ഫെര്‍ണാണ്ടസ് എന്നിവരേയും സസ്‌പെന്റ് ചെയ്തു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ മത്സരങ്ങളിലും വിലക്ക് തുടരും. ഇതോടെ കൊറിയയില്‍ നടക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പടക്കം സരിതയ്ക്ക് നഷ്ടമാകും. ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ സെമിഫൈനലില്‍ കൊറിയന്‍ താരത്തോട് സരിത തോറ്റിരുന്നു. മത്സരത്തില്‍ റഫറിമാര്‍ പക്ഷപാതിത്വം കാണിച്ചെന്നാരോപിച്ച് സരിത മെഡല്‍ സ്വീകരിച്ചില്ല. പിന്നീട് സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സരിത മെഡല്‍ സ്വീകരിച്ചത്.