Connect with us

Kerala

മനോജ് വധം: അന്വേഷണസംഘത്തിനെതിരെ ഭീഷണി അംഗീകരിക്കില്ല: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിനെ കൊലപ്പെടുത്തിയത് അന്വേഷിക്കുന്ന സംഘത്തെ ഭീഷണിപ്പെടുത്തുന്ന നിലപാട് അംഗീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കും. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് മൂന്നാംമുറ പ്രയോഗിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മനോജ് വധക്കേസ് സിബിഐക്ക് വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദേശ ബന്ധം ഉള്ളതുകൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്ന് മന്ത്രി വ്യക്തമാക്കിയരുന്നു. കേസില്‍ യുഎപിഎ ചുമത്തിയത് വ്യാപക വിമര്‍ശത്തിനിടയാക്കിയിരുന്നു.

---- facebook comment plugin here -----

Latest