Connect with us

Kerala

സ്മാര്‍ട്ട് സിറ്റിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി

Published

|

Last Updated

കൊച്ചി: സ്മാര്‍ട്‌സിറ്റി കൊച്ചിയുടെ 246 ഏക്കറിലെ മുഴുവന്‍ പദ്ധതിക്കും പാരിസ്ഥിതികാനുമതി ലഭിച്ചു. സ്‌റ്റേറ്റ് എക്‌സ്‌പെര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയുടെ ശിപാര്‍ശയിന്‍മേല്‍ കേന്ദ്ര പരിസ്ഥിതി- വനം വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് അസസ്‌മെന്റ് അതോറിറ്റിയുടെ (എസ് ഇ ഐ എ എ- കെ) യോഗമാണ് സമ്പൂര്‍ണ പദ്ധതിക്കും ഇപ്പോള്‍ പാരിസ്ഥിതികാനുമതി നല്‍കിയിരിക്കുന്നത്.
അപേക്ഷ പരിഗണിച്ച വേളയില്‍ വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കുന്നതിന് സ്മാര്‍ട്‌സിറ്റി അധികൃതര്‍ നടത്തിയ ശ്രമങ്ങളെ സ്‌റ്റേറ്റ് എക്‌സ്‌പെര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി അഭിനന്ദിച്ചു. ആദ്യ ഐ ടി ടവറായ എസ് സി കെ 01-ന് 2013 ജൂലൈയില്‍ പാരിസ്ഥിതികാനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് സമ്പൂര്‍ണ പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതിക്ക് അപേക്ഷിച്ചത്. ആ അപേക്ഷയിലാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നതെന്ന് സ്മാര്‍ട്‌സിറ്റി കൊച്ചി സി ഇ ഒ ജിജോ ജോസഫ് പറഞ്ഞു. 88 ലക്ഷം ചതുരശ്ര അടിയോളം വിഭാവനം ചെയ്യുന്ന നിര്‍മിതിക്കൊപ്പം വലിയൊരു ഭാഗം ഭൂമി തുറസ്സായ സ്ഥലങ്ങള്‍ക്കും പച്ചപ്പിനും നീക്കിവെച്ചുകൊണ്ടുള്ളതാണ് സമ്പൂര്‍ണ പദ്ധതി.