Connect with us

Ongoing News

സരിതാ ദേവിയെ സസ്പന്റ് ചെയ്ത നടപടി ദൗര്‍ഭാഗ്യകരം: അജയ്മാക്കന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഏഷ്യാഡ് ബോക്‌സിങ്ങില്‍ വെങ്കല മെഡല്‍ നിരസിച്ച സരിത ദേവിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി ദൗര്‍ഭാഗ്യകരമെന്ന് അജയ് മാക്കന്‍. ആവശ്യമെങ്കില്‍ വിഷയം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുന്‍കായിക മന്ത്രി കൂടിയായ അജയ് മാക്കന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാ സ്‌പോര്‍ട്‌സ് സംഘടനകളും ബോക്‌സിംഗ് താരങ്ങള്‍ക്കൊപ്പം നില്‍ക്കണം. ഇതിന് മുന്‍പ് ലണ്ടന്‍ ഒളിമ്പിക്‌സിലും സമാനമായ സാഹചര്യം ഇന്ത്യക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും മാക്കന്‍ പറഞ്ഞു.

Latest