Connect with us

Kerala

എന്‍ഡോസള്‍ഫാന്‍: ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Published

|

Last Updated

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതംബാധിച്ച ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എന്‍മകജെയിലെ സുന്ദരനായിക്-താര ദമ്പതികളുടെ മകനാണ് മരിച്ചത്. തല വളരുന്ന (ഹൈഡ്രോസെഫാലസ്) വിചിത്ര രോഗം ബാധിച്ചാണ് മരണം.
ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു കുട്ടി മരിച്ചത്. കുട്ടിയുടെ ചികിത്സക്കും ശസ്ത്രക്രിയക്കും ജില്ലാ കലക്ടറും എന്‍ഡോസള്‍ഫാന്‍ സെല്ലും ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. കുട്ടിക്ക് കണ്‍പോളകളും ഇടതു ചെവിയും ഇല്ലായിരുന്നു. കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് മരണം.