Connect with us

National

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാനില്ലെന്ന് ഗഡ്കരി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയാകാന്‍ താനില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ തന്നെ തുടരാനാണ് താല്‍പര്യം. ഫഡ്‌നവിസിനെ താനാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. തങ്ങള്‍ തമ്മില്‍ മത്സരമില്ലെന്നും ഗഡ്കരി വ്യക്തമാക്കി.
മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണമെന്ന് 40ഓളം എംഎല്‍എമാര്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്‌നവിസിനെയാണ് പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. അതേസമയം ഫഡ്‌നവിസ് ഗഡ്കരിയെ നാഗ്പൂരിലെ വസതിയില്‍ സന്ദര്‍ശിച്ചു. എന്നാല്‍ ദീപാവലി ആശംസ നേരുന്നതിനായാണ് ഗഡ്കരിയെ കണ്ടതെന്ന് ഫഡ്‌നവിസ് വ്യക്തമാക്കി.

Latest