Connect with us

International

എബോള ബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക്

Published

|

Last Updated

ജെനീവ: വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭീതിവിതക്കുന്ന എബോള രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരത്തിലേക്ക്. 9936 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 4877 പേര്‍ രോഗം ബാധിച്ച് മരിച്ചതായും ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കുന്നുണ്ട്. വൈകാതെ തന്നെ രോഗബാധിതരുടെ എണ്ണം പതിനായിരം കടക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

ഗുനിയ, ലൈബീരിയ, സിയേറ ലിയോണ്‍ എന്നീ മൂന്ന് രാജ്യങ്ങളിലാണ് എബോള രോഗം പടര്‍ന്നുപിടിക്കുന്നത്. എബോളയെ പ്രതിരോധിക്കാന്‍ വ്യക്തമായ ചികിത്സയില്ലാത്തതാണ് പ്രധാന വെല്ലുവിളി. പരീക്ഷണാര്‍ഥം കാനഡയില്‍ നിന്ന് ആര്‍ വി എസ് വി വാക്‌സിന്‍ ജനീവ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇത് ഡബ്ല്യൂ എച്ച് ഒ പരിശോധിച്ചുവരികയാണ്.

 

Latest