Connect with us

National

ചൈനയുമായി ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ്

Published

|

Last Updated

rajnath singhന്യൂഡല്‍ഹി: ചൈനയുമായി ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അതൊരിക്കലും അനാദരവിലേക്ക് എത്തിക്കരുത്. ആദരവിനൊപ്പമുള്ള സമാധാനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അനാദരവിനൊപ്പം ഒരിക്കലും സമാധാനം ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയാണെങ്കിലും പാകിസ്ഥാനാണെങ്കിലും അയല്‍ രാജ്യങ്ങളുമായി സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ദീപാവലി സമയത്ത് പോലും പാകിസ്ഥാന്‍ നമ്മുടെ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാണ്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഇന്ത്യന്‍ സൈനികര്‍ക്ക് മറുപടി നല്‍കാനുള്ള കഴിവുണ്ടെന്ന് പാകിസ്ഥാന്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest