Connect with us

Kerala

മനോജ് വധക്കേസ് പ്രതികളെ കോടിയേരി ജയിലില്‍ സന്ദര്‍ശിച്ചു

Published

|

Last Updated

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ജയിലില്‍ സന്ദര്‍ശിച്ചു. കേസിലെ പ്രതികളായ വിക്രമന്‍, പ്രകാശന്‍, പ്രഭാകരന്‍ എന്നിവരെയാണ് കോടിയേരി സന്ദര്‍ശിച്ചത്.

കേസിലെ പ്രതിയായ പ്രഭാകരന് ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് മര്‍ദ്ദനമേറ്റെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് ജയിലിലെത്തിയതെന്ന് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു. കസ്റ്റഡിയിലെടുത്തവരെ മര്‍ദിച്ച് കൊലക്കേസില്‍ സി പി എം നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.