Connect with us

Kerala

ദേശാഭിമാനിക്ക് ജനയുഗത്തിന്റെ മറുപടി

Published

|

Last Updated

കോഴിക്കോട്: സിപിഎം ദേശാഭിമാനിയിലൂടെ നടത്തിയ വിമര്‍ശങ്ങള്‍ക്ക് ജനയുഗത്തിലൂടെ സിപിഐയുടെ മറുപടി. ദക്ഷിണാമൂര്‍ത്തിയുടെ ലേഖനത്തിന് ബിനോയ് വിശ്വമാണ് മറുപടി നല്‍കിയിരിക്കുന്നത്. സിപിഐക്കില്ലാത്ത എന്ത് വിപ്ലവ മൂല്യമാണ് സിപിഐക്കുള്ളതെന്ന് ലേഖനത്തില്‍ ചോദിക്കുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെ മഹത്വവല്‍ക്കരിക്കാനാണ് ദേശാഭിമാനി ലേഖനത്തില്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശിക്കുന്നു. ഭിന്നിപ്പ് അഭിമാനകരമാണെന്നത് സിപിഎമ്മിന്റെ മാത്രം നിലപാടാണ്. പാര്‍ട്ടി പിളരുമ്പോഴുള്ള ലോകവും ഇന്ത്യയും അല്ല ഇപ്പോഴെന്ന സത്യം മനസ്സിലാക്കണം. ശരിയുടെ കുത്തക തങ്ങള്‍ക്ക് മാത്രമാണെന്ന് സിപിഎം ശഠിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ബിനോയ് വിശ്വം ലേഖനത്തില്‍ പറയുന്നു.
ഇന്നത്തെ ജീവിതയാഥാര്‍ത്ഥ്യങ്ങല്‍ പാര്‍ട്ടിയുടെ യോജിപ്പ് ആവശ്യപ്പെടുന്നു. പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടിയുള്ള യോജിപ്പ് ഭാവിയില്‍ കമ്യൂണിസ്റ്റ് ഐക്യത്തിലേക്ക് നയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇരുപാര്‍ട്ടികളിലുമുണ്ട്. പാര്‍ട്ടികള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ അകലാന്‍ വേണ്ടിയല്ലെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു.