Connect with us

Kerala

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എം എസ് എഫ് പ്രമേയം

Published

|

Last Updated

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം എസ് എഫിന്റെ പ്രമേയം. എം ജി കോളേജില്‍ എസ് ഐയെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ചതിനെതിരെയാണ് പ്രമേയത്തില്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. എം എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് വിമര്‍ശനമുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം നടമാടുമ്പോള്‍ അധികാരികള്‍ നോക്കിനില്‍ക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.

Latest