Connect with us

Ongoing News

അതലറ്റിക്കോ കൊല്‍ക്കത്തയെ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ തളച്ചു

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ കൊല്‍ക്കത്തയെ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ തളച്ചു. 1-1നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോയെ സമനിലിയില്‍ പിടിച്ചത്. സമനിലയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ആദ്യമായി ഒരു പോയിന്റ് നേടി.

കൊല്‍ക്കത്തയുടെ ബാല്‍ജിത്ത് സഹാനിയാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ കേരളത്തിന്റെ സൂപ്പര്‍ താരം ഹ്യൂം ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടി. വിജയത്തിനായി ഇരുടീമുകളും പൊരുതിക്കളിച്ചെങ്കിലും ഗോള്‍ പിറന്നില്ല.

 

Latest