Connect with us

Kerala

സര്‍വകലാശാല പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതീക്ഷ: അബ്ദു സലാം

Published

|

Last Updated

കോഴിക്കോട്: സര്‍വകലാശാലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം അബ്ദുല്‍ സലാം. ചൊവ്വാഴ്ചയാണ് യോഗം. തന്റെ കൈയില്‍ പ്രശ്‌ന പരിഹാരത്തിനായി ഇനി ഫോര്‍മുലകളൊന്നുമില്ല. ഉണ്ടായിരുന്നതെല്ലാം പറഞ്ഞു കഴിഞ്ഞു. ഇനി പുതിയ നിര്‍ദേശങ്ങള്‍ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാവിലെ വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍വലാശാലയിലെ പ്രശ്‌നങ്ങള്‍ അല്ല സംസാരിച്ചത്. നാളെ ചാന്‍സലര്‍ വിളിച്ച യോഗത്തില്‍ അവതരിപ്പിക്കേണ്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

Latest