Connect with us

International

ദില്‍മ റൂസഫ് വീണ്ടും ബ്രസീല്‍ പ്രസിഡന്റ്

Published

|

Last Updated

റിയോ ഡി ജനീറോ: ബ്രസീലില്‍ പ്രസിഡന്റായി വീണ്ടും ദില്‍മ റൂസഫിനെ തിരഞ്ഞെടുത്തു. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 51.62 ശതമാനം വോട്ട് നേടിയതോടെയാണ് ദില്‍മ തിരഞ്ഞടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥി ഏസിയോ നെവസിന് 48.3 ശതമാനം വോട്ടാണ് നേടാനായത്. രണ്ടാം തവണയാണ് ദില്‍മ ബ്രസീല്‍ പ്രസിഡന്റാകുന്നത്.
ഇടതുപക്ഷ നിലപാടുകള്‍ മുന്നോട്ട് വയ്ക്കുന്ന ദില്‍മയുടെ ജനപ്രിയ പദ്ധതികളാണ് വിജയത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ഈ 66 കാരി നടപ്പിലാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ദില്‍മയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ബ്രസീലിനെ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതെന്നതും വിജയത്തിന് കാരണമായി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് വിജയത്തിന് ശേഷം ദില്‍മ പറഞ്ഞു.
ആദ്യഘട്ട തിരഞ്ഞടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് നേടാനാകാത്തതിനെത്തുടര്‍ന്നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് വേണ്ടിവന്നത്. 50 ശതമാനത്തിലധികം വോട്ട് നേടിയാലേ തിരഞ്ഞെടുക്കപ്പെടൂ എന്നതാണ് ബ്രസീലിലെ രീതി. ഒന്നാം ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് രണ്ടാം ഘട്ടത്തില്‍ മത്സരിച്ചത്. ദില്‍മയ്ക്ക് 41 ശതമാനവും നെവസിന് 33 ശതമാനം വോട്ടുകളുമാണ് ആദ്യഘട്ടത്തില്‍ ലഭിച്ചത്. ബ്രസീലിലെ 13 കോടി ജനങ്ങളാണ് വോട്ടവകാശം വിനിയോഗിച്ചത്.

---- facebook comment plugin here -----

Latest