Connect with us

National

മഹാരാഷ്ട്ര: ബിജെപിയെ പിന്തുണയ്ക്കുമെന്ന് ശിവസേന

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് ശിവസേന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിച്ചാലും പിന്തുണയ്ക്കുമെന്നും ശിവസേന മുഖപത്രമായ സാമ്‌നയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. മോദിയും അമിത് ഷായും ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നെത്തും മുഖപ്രസംഗത്തില്‍ പറയുന്നു.
ബിജെപി മികച്ച പ്രകടനമാണ് മഹാരാഷ്ട്രയില്‍ നടത്തിയതെന്ന് പറയുന്ന മുഖപ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും പ്രശംസിക്കുന്നുമുണ്ട്. ശിവസേന ഹിന്ദുക്കളെ പ്രാദേശികാടിസ്ഥാനത്തില്‍ വേര്‍തിരിച്ചുകാണുന്നില്ല. എല്ലാം ഹിന്ദുക്കളാണ്. എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം. മഹാരാഷ്ട്രയ്ക്ക് കരുത്തനും പ്രതിഭാശാലിയുമായ നേതാവിനെ ആവശ്യമുണ്ട്. ആ നേതാവ് ആരായാലും ശിവസേന പിന്തുണ നല്‍കുമെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. ശിവസേന നിലപാട് വ്യക്തമാക്കിയതോടെ ബിജെപിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കരുതുന്നത്.