Connect with us

Kerala

നാദാപുരത്ത് പുലിയിറങ്ങി; ജനം ഭീതിയില്‍

Published

|

Last Updated

നാദാപുരം: നാദാപുരത്തിന് സമീപം വളയം കുറ്റിക്കാട്ടില്‍ പുലിയെ കണ്ടതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജനം ഭീതിയില്‍. ഇന്ന് രാവിലെ പതിനൊന്ന് മണിേയാടെയാണ് കുറ്റിക്കാടിന് സമീപമുള്ള അങ്കണ്‍വാടിയിലെ അധ്യാപിക കാട്ടില്‍ പുലിയെ കണ്ടതായി അറിയിച്ചത്. ഇതേതുടര്‍ന്ന്  ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.

തിരച്ചിലില്‍ പുലിയുടെ കാല്‍പാദം പതിഞ്ഞത് കണ്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഫോറസ്റ്റുകാര്‍.

Latest