Connect with us

Techno

സംഗീതപ്രേമികള്‍ക്കായി ലെനോവോയുടെ റോക്ക്‌സ്റ്റാര്‍

Published

|

Last Updated

lenovo musicസംഗീതപ്രേമികളെ ലക്ഷ്യമിട്ട് നിര്‍മിച്ച ലെനോവോയുടെ പുതിയ സ്മാര്‍ട് ഫോണ്‍ “റോക്ക്‌സ്റ്റാര്‍” വിപണിയിലിറക്കി. മികച്ച മ്യൂസിക് ഫീച്ചറുകളാണ് പുതിയ ഫോണിന്റെ പ്രത്യേകത. ഡോള്‍ബി ഡിജിറ്റല്‍ പ്ലസ് ഓഡിയോ സിസ്റ്റത്തോടെയെത്തുന്ന റോക്ക്‌സ്റ്റാറിനൊപ്പം “സൂപ്പീരിയര്‍ ക്വാളിറ്റി” ഇയര്‍ഫോണുകളും നല്‍കിയിരിക്കുന്നതിനാല്‍ ഫോണ്‍ മികച്ച സംഗീതാസ്വാദനം സാധ്യമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ എസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 512 എം ബിയാണ് റാം. 4 ജി ബി ഇന്‍ബില്‍റ്റ് മെമ്മറിയോടെയെത്തുന്ന റോക്ക്‌സ്റ്റാറിന് 32 ജി ബിയുടെ മൈക്രോ എസ് ഡി കാര്‍ഡു വരെ സപ്പോര്‍ട്ടു ചെയ്യാനാവും. ഫ്‌ളാഷോടു കൂടിയ 5 എം പി പിന്‍ക്യാമറയും, 2 എം പി മുന്‍ക്യാമറയുമാണുള്ളത്.

ഒക്ടോബര്‍ 28ന് ഷിപ്പിംഗ് തുടങ്ങുന്ന പുതിയ മോഡല്‍ 6120 രൂപക്ക് ലെനോവോയുടെ ഔദ്യോഗിക വെബ്‌സൈറ്റു വഴിയോ ലെനോവോയുടെ അംഗീകൃത റീടെയിലര്‍മാരില്‍ നിന്നോ സ്വന്തമാക്കാം.

---- facebook comment plugin here -----

Latest