Connect with us

National

ഡല്‍ഹി ഇമാമിനെ തീക്കൊളുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രശസ്തമായ ഡല്‍ഹി ജുമാ മസ്ജിദിലെ ഇമാം സയ്യിദ് അഹ്മദ് ബുഖാരിയെ മണ്ണണ്ണയൊഴിച്ച് തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. എന്നാല്‍ കൃത്യസമയത്ത് അക്രമിയെ തടഞ്ഞതിനാല്‍ ഇമാം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാളെ പോലീസിന് കൈമാറിയിട്ടുണ്ട്. ഇമാമിന്റെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് 34 കാരനായ കമാലുദ്ദീനെ ഇമാമിന്റെ അംഗരക്ഷകര്‍ പിടികൂടിയത്. പശ്ചിമബംഗാളിലെ പര്‍ഗനാസ് സ്വദേശിയാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പ്രേരിപ്പിച്ച കാരണങ്ങള്‍ വ്യക്തമായി അറിയുന്നതിന് വേണ്ടി ഇയാളെ പ്രത്യേക പോലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്. ഇദ്ദേഹത്തിന്റെ അടുത്ത കുടുംബക്കാരെയും പോലീസ് ചോദ്യം ചെയ്യും.
നിസ്‌കാരത്തിനായി നൂറുകണക്കിനാളുകള്‍ പള്ളിയില്‍ ഒരുമിച്ചു കൂടിയ സമയത്താണ് ആക്രമണം നടന്നത്. വെള്ള ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച ഇയാള്‍ താനുമായി ഹസ്തദാനം നടത്തിയതായും ഇയാളെ കണ്ടാല്‍ പ്രാര്‍ഥനക്കെത്തിയതാണെന്ന് തോന്നുമായിരുന്നില്ലെന്നും ഇമാം പറഞ്ഞു.

Latest