Connect with us

Kerala

വൈദ്യുതി നിയന്ത്രണം തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്രവിഹിതം കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ വൈദ്യുതി പ്രതിസന്ധി നീങ്ങിയില്ല. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം തുടരുകയാണ്.
300 മെഗാവാട്ടിന്റെ കുറവുണ്ടായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നലെയും നിയന്ത്രണം ഏര്‍പ്പെടുത്തി. രാമഗുണ്ടം നിലയത്തില്‍ ഉത്പാദനം നടക്കാത്തതിനാലും വൈദ്യുതി ലൈനുകള്‍ ലഭിക്കാത്തതിനാലും വൈകീട്ട് 6.30 നും രാത്രി 9.30 നുമിടയില്‍ അരമണിക്കൂറാണ് നിയന്ത്രണം വേണ്ടി വന്നത്.
കഴിഞ്ഞ ദിവസം 58 ദശലക്ഷം യൂനിറ്റായിരുന്നു ഉപയോഗം. 31 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും വാങ്ങി. 27 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉത്പാദനം. 78 ശതമാനം വെള്ളമാണ് കേരളത്തിലെ എല്ലാ സംഭരണികളിലുമായുള്ളത്. കൂടംകുളത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 130 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നില്ല. ലൈനുകളില്ലാത്തതിനാല്‍ പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി എത്തിക്കാനും കഴിയുന്നില്ല. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. കൂടംകുളം വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്. കൂടംകുളം വൈദ്യുതിക്കാകട്ടെ വില കൂടുതലാണ്. ബോര്‍ഡിനെ ഇത് വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്നുണ്ട്.

Latest