Connect with us

National

വേശ്യാവൃത്തി നിയമവിധേയമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: വേശ്യാവൃത്തി നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാര്‍മംഗലം രംഗത്ത്. വേശ്യാവൃത്തി നിയമവിധേയമാക്കുന്നതോടെ സ്ത്രീകള്‍ക്ക് ജീവിത നിലവാരം ഉയര്‍ത്താനും എച്ച് ഐ വി അടക്കമുളള മാരകരോഗങ്ങള്‍ നിയന്ത്രണവിധേയമാക്കാനും കഴിയുമെന്ന് ലളിതാ കുമാര്‍ അവകാശപ്പെട്ടു.
ഈ മേഖലയില്‍ വളരെയറെ സത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് നിയമവിധേയമാക്കനായി അടുത്ത നംബറില്‍ ചേരുന്ന മന്ത്രി സഭായോഗത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. വേശ്യാവൃത്തി നിയമവിധേയമാക്കിയില്ലെങ്കില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സത്രീകള്‍ വൃത്തിഹീനവും അനാരോഗ്യകരവുമായ സ്ഥിതിവിശേഷത്തില്‍ എത്തിച്ചേരും. മനുഷ്യക്കടത്തിലൂടെ ഈ രംഗത്ത് സ്ത്രീകള്‍ എത്തിച്ചേരുന്നത് തടയാനും നിയമം സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. നിയമവിധേയമാക്കുമ്പോള്‍ ജോലി സമയം, ആരോഗ്യ സംരക്ഷണം, പ്രതിഫലം, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തുടങ്ങിയ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ലളിത പറഞ്ഞു.

---- facebook comment plugin here -----

Latest