Connect with us

International

1984ലെ സിഖ് വിരുദ്ധ കലാപം: അമിതാഭ് ബച്ചന് ആസ്‌ത്രേലിയന്‍ കോടതിയുടെ സമന്‍സ്‌

Published

|

Last Updated

വാഷിംഗ്ടണ്‍: 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് ആസ്‌ത്രേലിയന്‍ കോടതിയുടെ സമന്‍സ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സിഖ് ഗ്രൂപ്പ് നല്‍കിയ ക്രിമിനല്‍ കേസിലാണ് കോടതി ബച്ചന് സമന്‍സ് അയച്ചത്. സിക്ക് ഫോര്‍ ജസ്റ്റിസ്( എസ് എഫ് ജെ) എന്ന സംഘടന ആസ്‌ത്രേലയയിലെ കോമണ്‍വെല്‍ത്ത് ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍സ് വഴിയാണ് കേസ് നല്‍കിയതെന്ന് സംഘടനയുടെ വക്താക്കള്‍ ചൂണ്ടിക്കാട്ടി.
ആസ്‌ത്രേലിയന്‍ ക്രിമിനല്‍ കോഡ് ആക്ട് 1995 പ്രകാരം, ആസ്‌ത്രേലിയക്കുള്ളിലോ പുറത്തോ നടന്ന ഏത് മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ആസ്‌ത്രേലിയന്‍ കോടതികള്‍ക്ക് അനുമതിയുണ്ട്. ഇതുപ്രകാരം, കുറ്റമാരോപിക്കപ്പെട്ട വ്യക്തിയുടെ സാന്നിധ്യം ആസ്‌ത്രേലിയയില്‍ ഉണ്ടായാല്‍ അവരെ നീതിന്യായ വ്യവസ്ഥക്ക് കീഴില്‍ ചോദ്യം ചെയ്യാമെന്ന് എസ് എഫ് ജെ നിയമ ഉപദേഷകന്‍ ഗുര്‍പത്‌വന്ത് സിംഗ് ചൂണ്ടിക്കാട്ടി.

Latest