Connect with us

Ongoing News

2018-ലെ ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു

Published

|

Last Updated

മോസ്‌കോ: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു. റഷ്യയില്‍വച്ച് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററാണ് പ്രകാശനം നിര്‍വഹിച്ചത്. റഷ്യയുടെ സ്‌പേസ് സ്റ്റേഷനില്‍വച്ച് മൂന്ന് ബഹിരാകാശ യാത്രികരാണ് ലോഗോ ആദ്യം പുറത്തുവിട്ടത്.
ഇതിനു ശേഷമാണ് റഷ്യയിലെ ചാനല്‍ വണ്ണിന്റെ ടോക് ഷോയില്‍ സെപ് ബ്ലാറ്റര്‍ പ്രദര്‍ശിപ്പിച്ചത്. റഷ്യയുടെ ഹൃദയത്തിന്റെയും ആത്മാവിന്റേയും ആവിഷ്‌കാരമാണ് ലോഗോയില്‍ പ്രതിഫലിക്കുന്നതെന്ന് സെപ് ബ്ലാറ്റര്‍ പറഞ്ഞു. യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് ലോകകപ്പ് മാറ്റില്ല. റഷ്യയും യുക്രൈനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടില്ലെങ്കില്‍ ഇരു രാജ്യങ്ങളേയും വ്യത്യസ്ത ഗ്രൂപ്പുകളിലാക്കുമെന്നും ബ്ലാറ്റര്‍ അറയിച്ചു. ഇറ്റാലിയന്‍ മുന്‍ നായകന്‍ ഫാബിയോ കന്നാവാരോയും ടോക് ഷോയില്‍ പങ്കെടുത്തു. റഷ്യയില്‍ 2018 ജൂണില്‍ 11 നഗരങ്ങളിലായിരിക്കും ലോകകപ്പ് നടക്കുക.