Connect with us

Kerala

സംസ്ഥാനത്ത് പൂര്‍ണ ഫ്‌ളക്‌സ് നിരോധനമില്ല

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പൂര്‍ണ ഫ്‌ളക്‌സ് നിരോധനം നടപ്പാക്കേണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനം. മന്നം ശതാബ്ദിയും അയ്യന്‍കാളി ജന്മദിനവും അവധി ദിവസമാക്കാനും തീരുമാനമാനിച്ചിട്ടുണ്ട്.
ഫ്‌ളക്‌സ്  നിരോധനം വേണ്ടെന്ന മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ പരിപാടികളിലും പൊതു സ്ഥലങ്ങളിലും ഫ്‌ളക്‌സ് ഉപയോഗിക്കേണ്ടെന്നാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയുണ്ടെങ്കിലേ ഫ്‌ളക്‌സ് ഉപയോഗിക്കാനാകൂ. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഫ്‌ളക്‌സ്  നിരോധനത്തിന് നിയമം നിര്‍മ്മിക്കാനും മന്ത്രിസഭ തീരുമാനിച്ചു.