Connect with us

International

ബംഗ്ലാദേശില്‍ മറ്റൊരു ജമാഅത്ത് നേതാവിന് കൂടി വധശിക്ഷ

Published

|

Last Updated

ധാക്ക: ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ. 1971ലെ യുദ്ധക്കുറ്റത്തിന് മൊതിയൂര്‍ റഹ്മാന്‍ നിസാമിക്കാണ് പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചത്. മൂന്നംഗ ജഡ്ജിംഗ് പാനലിന്റെ തലവന്‍ എം എനയേതുര്‍ റഹ്മാനാണ് ശിക്ഷ പ്രഖ്യാപിച്ചത്.

71കാരനായ നിസാമി മുന്‍ മന്ത്രിയാണ്. കൂട്ടക്കുരുതി, കൊലപാതകം, പീഡനം, ബലാത്സഠഗം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 16 കുറ്റങ്ങളിലാണ് അദ്ദേഹം വിചാരണ നേരിട്ടത്.

1971ലെ ബംഗ്ലാദേശ് – പാക്കിസ്ഥാന്‍ യുദ്ധത്തില്‍ പാക്കിസ്ഥാന് സഹായം നല്‍കിയെന്നതാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്കെതിരെയുള്ള കേസ്. യുദ്ധത്തില്‍ 30 ലക്ഷം പേര്‍ കൊല്ലപ്പെടുകയും രണ്ട് ലക്ഷം സ്ത്രീകള്‍ ബലാത്സംഘത്തിന് ഇരയാക്കപ്പെടുകയും ഒരു കോടി പേര്‍ ഭവനരഹിതരാകുകയും ചെയ്തതായാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ മറ്റൊരു നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയെ  (Read: ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റി) കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് തൂക്കിലേറ്റിയിരുന്നു. ഇതേതുടര്‍ന്ന് ബംഗ്ലാദേശില്‍ തെരുവ് യുദ്ധം അരങ്ങേറുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.