Connect with us

Ongoing News

ഇന്ത്യന്‍ കുപ്പായത്തില്‍ ഇനി കളിക്കാനാകില്ലെന്ന് യുവരാജ്‌സിംഗ്

Published

|

Last Updated

മുംബൈ; ഇന്ത്യന്‍ കുപ്പായത്തില്‍ ഇനി കളിക്കാനായേക്കില്ലെന്ന് യുവരാജ് സിംഗ്. ഇക്കാര്യത്തെക്കുറിച്ച് തനിക്ക് ബോധ്യമുണ്ട്. എന്നാല്‍ ടീമില്‍ തിരിച്ചെത്താന്‍ ശ്രമിക്കും. പ്രതീക്ഷ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു. ടീം ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന് തടസ്സം പരിശീലനക്കുവാണെന്നും യുവി സമ്മതിച്ചു. ടീമില്‍ തിരിച്ചെത്താന്‍ സാധിച്ചാല്‍ അത് ഏറെ സന്തോഷം നല്‍കും. മറിച്ചാകുന്നത് ഏറെ ദുഖകരമാണെങ്കിലും ആ യാഥാര്‍ത്ഥ്യം താന്‍ ഉള്‍ക്കൊണ്ടേ മതിയാകൂവെന്ന് യുവി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷം തന്റെ മോശം സമയമായിരുന്നു. എന്നാല്‍ ഉയര്‍ച്ച താഴ്ചകളില്ലെങ്കില്‍ ജീവിതം വിരസമാകും. അടുത്ത ലോകകപ്പകൂടെ കളിക്കാനായാല്‍ അതൊരു അല്‍ഭുതം തന്നെയാകുമെന്നും യുവി പറഞ്ഞു.

Latest