Connect with us

International

ഇറാന്‍ മന്ത്രിസഭയിലേക്കുള്ള റൂഹാനിയുടെ നാമനിര്‍ദേശം തള്ളി

Published

|

Last Updated

ടെഹ്‌റാന്‍: ഇറാന്‍ മന്ത്രി സഭയിലേക്ക് സയന്‍സ് മന്ത്രിയായി പ്രസിഡന്റ് ഹസ്സന്‍ റൂഹാനി നല്‍കിയ നാമനിര്‍ദേശം പാര്‍ലിമെന്റ് തള്ളിക്കളഞ്ഞു. ഇദ്ദേഹം നാമനിര്‍ദേശം ചെയ്ത വ്യക്തി, മഹ്മൂദ് നിലി അഹ്മാദാബാദിക്ക് ഇസ്‌ലാമിക മൂല്യങ്ങളോട് പ്രതിപത്തി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദേശം പാര്‍ലിമെന്റ് നിരസിച്ചത്. റൂഹാനിക്ക് നേരിട്ട മറ്റൊരു തിരിച്ചടിയായാണ് ഇതിനെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആധുനികവത്കരണത്തിന്റെ പേരില്‍ പാശ്ചാത്യ അനുകൂലികള്‍ക്ക് അവസരം നല്‍കുന്ന നടപടിയാണ് റൂഹാനി സ്വീകരിക്കുന്നതെന്ന് പൊതുവെ വിമര്‍ശമുയര്‍ന്നിരിക്കുകയാണ്.
മൊത്തം 290 അംഗങ്ങളുള്ള പാര്‍ലിമെന്റില്‍ 246 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നു. 79 അംഗങ്ങളുടെ പിന്തുണ നേടാന്‍ മാത്രമേ ഇദ്ദേഹത്തിന് സാധിച്ചുള്ളു. 160 പേര്‍ മഹ്മൂദിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ഏഴ് പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.

Latest