Connect with us

Kerala

പണം വാങ്ങിയിട്ടില്ല; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന: മാണി

Published

|

Last Updated

കോട്ടയം: ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി കെ എം മാണി. ഗൂഢാലോനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് കരുതുന്നില്ല. ഒരു രൂപ പോലും കോഴ വാങ്ങിയിട്ടില്ല. ബാര്‍ ലൈസന്‍സ് ധനമന്ത്രിയുടെ അധികാര പരിധിയില്‍ വരുന്നതല്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ മുന്നണി മാറ്റം തടയാനുള്ള ഉദ്ദേശ്യം ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും മാണി പറഞ്ഞു.