Connect with us

Ongoing News

ബിസിസിഐ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് 256 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

Published

|

Last Updated

ബ്രിഡ്ജ്ടൗണ്‍: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് ബിസിസിഐ 256 കോടി രൂപ (42 ദശലക്ഷം ഡോളര്‍) നഷ്ടപരിഹാരം ആവശ്യപ്പെട്ടു. വിന്‍ഡീസ് ടീം പരമ്പര പൂര്‍ത്തിയാക്കാതെ മടങ്ങിയതിനെത്തുടര്‍ന്നാണിത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിസിസിഐ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് കത്തയച്ചു.
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഡേവ് കാമറൂണിനാണ് കത്തയച്ചത്. വിന്‍ഡീസുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും അവസാനിപ്പിച്ചതായും ബിസിസിഐ അറിയിക്കും. 15 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കി.
ഇന്ത്യയുമായി അഞ്ച് ഏകദിനവും, ഒരു ട്വന്റിയും, മൂന്ന് ടെസ്റ്റുകളുമാണ് വിന്‍ഡീസ് നിയശ്ചയിച്ചിരുന്നത്. എന്നാല്‍ ബോര്‍ഡുമായുള്ള പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്ന് വിന്‍ഡീസ് താരങ്ങള്‍ നാല് ഏകദിനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പരമ്പര മുടങ്ങിയതു കൊണ്ട് 400 കോടി നഷ്ടമുണ്ടായതായും ബിസിസിഐ കത്തില്‍ പറയുന്നുണ്ട്.

---- facebook comment plugin here -----

Latest