Connect with us

Kerala

സംസ്ഥാനത്ത് അരിഷ്ടക്കച്ചവടത്തിന് നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കൂടിയ അരിഷ്ടക്കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതു സംബന്ധിച്ച് 1969ലെ കേരള സ്പിരിറ്റ്‌സ് പ്രിപ്പറേഷന്‍ ആക്ട് ഉടന്‍ ഭേദഗതി ചെയ്യും. ഇതിന്റെ കരട് വിജ്ഞാപനം അംഗീകരിച്ചതായി എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു.
ആസവങ്ങളും അരിഷ്ടങ്ങളും ഉല്‍പാദിപ്പിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ഡോക്ടര്‍മാര്‍ക്കും പ്രത്യേകം അംഗീകാരം നേടിയവര്‍ക്കുമായിരിക്കും ഇനി വില്‍ക്കാനാവുക. മുദ്രവച്ച കുപ്പിയില്‍ മാത്രമേ വില്‍പ്പന അനുവദിക്കൂ. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 10000 രൂപ പിഴ ഈടാക്കും. മരുന്ന് നിര്‍മ്മാണത്തിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനും തീരുമാനിച്ചു. മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഇനി മുതല്‍ അഞ്ചു ലൈസന്‍സുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.