Connect with us

International

പുതുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ തുറന്നു

Published

|

Last Updated

ന്യൂയോര്‍ക്ക്: പുതുക്കി പണിത വേള്‍ഡ് ട്രേഡ് സെന്റര്‍ അമേരിക്ക വാണിജ്യാവശ്യങ്ങള്‍ക്കായി ആദ്യമായി തുറന്നു. 2001ലെ ഭീകരാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടത്തിന്റെ അതേ സ്ഥാനത്ത് തന്നെയാണ് പുതിയ കെട്ടിടവും പണിതിരിക്കുന്നത്. ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ നിര്‍മ്മിച്ച കെട്ടിടം അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയതാണ്.
എട്ട് വര്‍ഷം കൊണ്ട് 3.8 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ മുടക്കിയാണ് കെട്ടിടം നിര്‍മ്മിച്ചത്. 541 മീറ്ററര്‍ (1776 അടി) ഉയരമുള്ള കെട്ടിടം 16 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിലെ ആദ്യ വാടകക്കാരായ പ്രസിദ്ധീകരണ രംഗത്തെ ഭീമന്‍മാരായ കോണ്‍ഡി നാസ്റ്റ കമ്പനി പ്രവര്‍ത്തനം തുടങ്ങി. 20 മുതല്‍ 44 വരെയുള്ള നിലകളില്‍ കമ്പനിയുടെ ഹെഡ്‌കോര്‍ട്ടേഴ്‌സാണ് ആരംഭിച്ചത്. രണ്ടാമത്തെ കെട്ടിടം അടുത്ത വര്‍ഷം ഫെബ്രുവരിയോടെ തുറക്കുമെന്നാണ് കരുതുന്നത്.
2001 സെപ്റ്റംബര്‍ 11-നായിരുന്നു ഭീകരര്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത്. ആക്രമണത്തില്‍ 2700ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.