Connect with us

National

സംസ്ഥാനം വിട്ടുപോയാലും മൊബൈല്‍ നമ്പര്‍ മാറ്റേണ്ട

Published

|

Last Updated

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം (എംഎന്‍പി) അടുത്ത മെയ് മൂന്നിനകം രാജ്യവ്യാപകമാക്കണമെന്ന് ടെലികോ കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറാതെ ടെലികോം സേവനദാതാവിനെ മാറ്റാന്‍ ഉപയോക്താവിന് അവസരം നല്‍കുന്നതാണ് മൊബൈല്‍ പോര്‍ട്ടബിലിറ്റി സൗകര്യം. നിലവില്‍ പോര്‍ട്ടബിലിറ്റി സൗകര്യം അതത് ടെലികോം സര്‍ക്കിളുകളില്‍ മാത്രമേ സാധ്യമാകൂ. എംഎന്‍പി സൗകര്യം രാജ്യവ്യാപകമാക്കുന്നതോടെ ടെലികോം സര്‍വീസ് വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോകുന്നവര്‍ക്കും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്കും നമ്പര്‍ മാറ്റേണ്ടി വരില്ല. 2009 മെയില്‍ നടപ്പിലാക്കിയ സൗകര്യം കഴിഞ്ഞ ഓഗസ്റ്റ് 31 വരെ രാജ്യത്തെ 13 കോടി ആളുകള്‍ക്ക് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

Latest