Connect with us

National

നരേന്ദ്ര മോദി മ്യാന്‍മറില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പത്ത് ദിവസത്തെ വിദേശ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക വിമാനത്തില്‍ മ്യാന്മറിലെ നൈ പൈ തോയിലെത്തി. കിഴക്കനേഷ്യന്‍ മേഖലയിലെ പത്ത് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ നരേന്ദ്ര മോദിയാണ് അധ്യക്ഷന്‍. ഏഷ്യന്‍ രാജ്യങ്ങളുമായി സഹകരണത്തിന് സമഗ്ര നയം നടപ്പിലാക്കണമെന്നും ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ഊഷ്മളമായ ബന്ധമാണ് സ്വപ്‌നമെന്നും വിദേശ യാത്രക്ക് പുറപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും വടക്കേ അമേരിക്കയിലെയും നേതാക്കളടക്കം നാല്‍പ്പതോളം ഉന്നതരുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തും.
കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടി ഇന്നും നാളെയുമായി മ്യാന്മര്‍ തലസ്ഥാനമായ നായ്പിഡോയില്‍ നടക്കും. മേഖലയിലെ വെല്ലുവിളികളെ നേരിടുന്നതിന് പുതിയൊരു വഴിത്തിരിവാകും ഉച്ചകോടിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ആത്മവിസ്വാസം പ്രകടിപ്പിച്ചു. പര്യടനത്തിനിടെ ആസ്‌േത്രലിയയും ഫിജിയും അദ്ദേ സന്ദര്‍ശിക്കും. ആസ്‌ത്രേലിയന്‍ നഗരമായ ബ്രിസ്ബനില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ അദ്ദേഹം സംബന്ധിക്കും. ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിയുമായി അദ്ദേഹം ചര്‍ച്ച നടത്തും. ബ്രിസ്‌ബെനിലെ ജി-20 ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമാണ് ഫിജി ദ്വീപ് സന്ദര്‍ശിക്കുക. ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി അന്തര്‍ദേശീയ സഹകരണവും കള്ളപ്പണവും ഉന്നയിക്കും. ഈ മാസം 19നാകും ഫിജിയിലെത്തുക. 35 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഫിജി സന്ദര്‍ശിക്കുന്നത്.

Latest