Connect with us

National

എന്‍ സി പിയെ പുറത്താക്കാന്‍ എല്‍ഡിഎഫ് തയ്യാറാകണം: ചെന്നിത്തല

Published

|

Last Updated

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ എന്‍ സി പി ദേശീയനേതൃത്വം ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എന്‍ സി പിയെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ എല്‍ഡിഎഫ് തയ്യാറാവണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. എന്നാല്‍ കേരളത്തില്‍ എന്‍സിപി ഇടത് പക്ഷത്തോടൊപ്പം തുടരുമെന്നും പാര്‍ട്ടി പിളരില്ലെന്നും എന്‍ സി പി സംസ്ഥാനപ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ വ്യക്തമാക്കി.

Latest