Connect with us

Sports

ഇംഗ്ലണ്ടിനും സ്‌പെയിനിനും വിജയം, റൂണിക്ക് റെക്കോര്‍ഡ്

Published

|

Last Updated

യൂറോ യോഗ്യതാ റൗണ്ട് മത്സരത്തില്‍ വമ്പന്‍ ടീമുകള്‍ക്ക് മികച്ച വിജയം. മുന്‍ ലോകകപ്പ് ജേതാക്കളായ സ്‌പെയിന്‍ ബെലാറസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കരുത്തന്‍മാരായ ഇംഗ്ലണ്ട് 3-1ന് സ്ലൊവേനിയയെ തോല്‍പ്പിച്ചു. വെല്‍ബെക്കിന്റെ ഡബിളിന്റെയും റൂണിയുടെ ഗോള്‍നേട്ടത്തിന്റെയും മികവിലാണ് ഇംഗ്ലണ്ട് സ്ലൊവേനിയയെ നാണം കെടുത്തിയത്.
വിജയം ഓരോരുത്തരുടെയും മുന്നോട്ടുള്ള ഭാവിയെ സുരക്ഷിതമാക്കും എന്നുള്ളത് കൊണ്ട് തന്നെ കനത്ത പോരാട്ടം തന്നെയാണ് കളിക്കളത്തില്‍ കണ്ടത്. ബെലാറസിനെതിരെ കളത്തിലിറങ്ങിയ സ്‌പെയിന്‍ ബലാറസിനെ നിലത്ത് നിര്‍ത്താന്‍ അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി. കളി തുടങ്ങി പത്തൊമ്പത് മിനുട്ടാവുമ്പോഴേക്കും രണ്ട് ഗോളിന്റെ ഭാരം പേറാനായിരുന്നു ബലാറസിന്റെ വിധി. തുടരെ വീണ രണ്ട് ഗോളുകളുടെ ഞെട്ടലില്‍ നിന്ന് മുക്തമാവാന്‍ പിന്നീട് ബലാറസിന് കഴിഞ്ഞതുമില്ല. രണ്ടാം പകുതിയിലും ബലാറസിന് കൂടുതലൊന്നും ചെയ്യാനായി സാധിച്ചില്ല. 55ാം മിനുട്ടില്‍ ഗോളടിച്ചുകൊണ്ട് സ്‌പെയിന്‍ വിജയം ഉറപ്പിച്ചു. ലോകകപ്പോടെ മങ്ങിപ്പോയ സ്‌പെയിനിന്റെ തിരിച്ചുവരവിന് വേദിയാവുകയായിരുന്നു ബെലാറസിനെതിരായ മത്സരം.
കരുത്തരായ സ്ലേവേനിയക്കെതിരെ മികച്ച പോരാട്ടമാണ് ഇംഗ്ലണ്ട് അഴിച്ചുവിട്ടത്. റൂണിയുടെ മിന്നല്‍ പ്രകടനങ്ങള്‍ കണ്ട മത്സരം മികച്ച മാര്‍ജിനില്‍ തന്നെയാണ് മത്സരം വിജയിച്ചത്. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ ഹെന്‍ഡേര്‍സന്‍ നേടിയ ഗോളിലൂടെ സ്ലൊവേനിയ മുന്നില്‍ കടന്നു. എന്നാല്‍ മിനുട്ടുകള്‍ക്കകം തന്നെ പെനാല്‍റ്റി ഏരിയയില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി അതിമനോഹരമായി വലയില്‍ കയറ്റി റൂണി ഇംഗ്ലണ്ടിന്റെ അക്കൗണ്ട് തുറന്നു. പിന്നീട് ഡാനി വെല്‍ബെക്കിന്റെ തോളിലേറിയാണ് ഇംഗ്ലണ്ട് വിജയതീരമണഞ്ഞത്. 66, 72 മിനുട്ടുകളിലായിരുന്നു വെല്‍ബെക്കിന്റെ ഗോള്‍ പ്രകടനം. സ്ലൊവേനിയക്കെതിരെ ഗോള്‍ നേടിയതോടെ ഇംഗ്ലണ്ടിലെ എക്കാലത്തെയും വലിയ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതെത്തി.

Latest