Connect with us

National

രാമക്ഷേത്ര അജന്‍ഡയുമായി വീണ്ടും വി എച്ച് പി

Published

|

Last Updated

പാറ്റ്‌ന: ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ തങ്ങളുടെ എല്ലാ സ്രോതസ്സുകളും ഊര്‍ജവും വിനിയോഗിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത് (വി എച്ച് പി) നേതാവ് പ്രവീണ്‍ തൊഗാഡിയ. വി എച്ച് പിയുടെ പ്രധാന അജന്‍ഡയാണ് രാമക്ഷേത്രമെന്നും തൊഗാഡിയ പറഞ്ഞു.
രാമക്ഷേത്ര അജന്‍ഡ വി എച്ച് പി മറന്നിട്ടില്ല; ഒരിക്കലും മറക്കുകയുമില്ല. എന്തുതന്നെ വന്നാലും ക്ഷേത്രം നിര്‍മിക്കും. ആരുടെയെങ്കിലും ഔദാര്യത്തില്‍ അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുകയില്ല. ഹിന്ദുക്കളുടെ അതിശക്തമായ ഐക്യത്തിലൂടെയാണ് അത് സാധ്യമാകുക. ശരിയായ സമയത്ത് വിഷയം ബി ജെ പിയുടെ ശ്രദ്ധയില്‍ പെടുത്തും. തൊഗാഡിയ പറഞ്ഞു.
1992 ഡിസംബര്‍ ആറിനാണ് 16 ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാബരി മസ്ജിദ് പൊളിച്ചത്. തുടര്‍ന്ന് മസ്ജിദ് നില്‍ക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് ചെറിയ ക്ഷേത്രം കെട്ടിപ്പൊക്കി. ഈ സ്ഥലത്ത് വലിയ ക്ഷേത്രം നിര്‍മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വി എച്ച് പി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് കുടിയേറുന്നത് ശക്തമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് തൊഗാഡിയ പറഞ്ഞു. ഇത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. വി എച്ച് പിയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് അടുത്ത 21 മുതല്‍ 23വരെ ഡല്‍ഹിയില്‍ ലോക ഹിന്ദു സമ്മേളനം നടത്തും. 1500 പ്രതിനിധികള്‍ പങ്കെടുക്കും. തൊഗാഡിയ പറഞ്ഞു.

Latest