Connect with us

Kerala

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളം കുറച്ചു

Published

|

Last Updated

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുത്തനെ കുറച്ചു. സെക്കന്റില്‍ 900 ഘനയടി വെള്ളമായിരുന്നു തമിഴ്‌നാട് കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇന്ന് 150 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്.
അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് ഉണ്ടായതോടെയാണ് തമിഴ്‌നാട് കൊണ്ടുപോകുന്ന  വെള്ളത്തിന്റെ അളവ് കുറച്ചത്. മഴയില്ലെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കുറവുണ്ടായിട്ടല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറയ്‌ക്കേണ്ട സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളും തമിഴ്‌നാട് ആരംഭിച്ചിട്ടുണ്ട്. പരിസര പ്രദേശത്ത് വൈദ്യുതീകരണത്തിനുള്ള തയ്യാറെടുപ്പുകളാണ് ആരംഭിച്ചത്. സോളാര്‍ പാനലുകളും ലൈറ്റുകളും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ അണക്കെട്ടിലെത്തിച്ചു.