Connect with us

National

എം പിമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് എയര്‍ ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലമെന്റ് എം പിമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് എയര്‍ ഇന്ത്യ. എം പിമാര്‍ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യുന്നതിനും സൗജന്യമായി അധിക ലഗേജ് കൊണ്ടുപോകുന്നതും ഇനി മുതല്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നത്. അതിനാല്‍ പാര്‍ലമെന്റ് എം പിമാര്‍ പെട്ടെന്ന് ബിസിനസ് ക്ലാസ് ചോദിച്ചാല്‍ നല്‍കാന്‍ കഴിയില്ലായെന്നാണ് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രോഹിത് നന്ദന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി കെ ഗ്രോവര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്.

എം പിമാരെ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യിപ്പിക്കാനും അധിക ലഗേജ് കൊണ്ടുപോകാനും അനുവദിക്കണം എന്നാവശ്യവുമായി ഒട്ടേറെ അഭ്യര്‍ത്ഥനകള്‍ എത്തുന്നുണ്ട്. എയര്‍ ഇന്ത്യയില്‍ വളരെ കുറച്ച് ബിസിനസ് ക്ലാസ് സീറ്റുകള്‍ മാത്രമേയുള്ളൂ. അത് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കു വേണ്ടിയുള്ളതാണ്. ആ സീറ്റുകള്‍ എം പിമാര്‍ക്ക് നല്‍കാനാവില്ലെന്നും കൂടുതല്‍ യാത്രാസാധനങ്ങള്‍ കൊണ്ടുപോകാന്‍ നിലവില്‍ നിയമമില്ലെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.

Latest