Connect with us

Kerala

എം എം മണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

Published

|

Last Updated

കൊച്ചി: സിപിഎം നേതാവ് എം എം മണിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ അനുമതി ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. എംഎം മണിയുടെ വിവാദ പ്രസംഗത്തിലെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം.
താനാണ് കൊന്നതെന്ന് പ്രസംഗത്തില്‍ മണി പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മണിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് സര്‍ക്കാര്‍ ആവശ്യം നിലനില്‍ക്കില്ല. അതേ പ്രസംഗത്തില്‍ തന്നെ അയ്യപ്പദാസിനെ കൊന്നത് ഉമ്മന്‍ചാണ്ടിയുടെ ആളുകളാണെന്നും മണി പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. കേസില്‍ കീഴ്‌കോടതി ശിക്ഷിച്ച പ്രതികളുടെ അപ്പീല്‍ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

Latest