Connect with us

Kerala

ടൈറ്റാനിയം കേസ്: ചെന്നിത്തല റിവിഷന്‍ ഹരജി സമര്‍പ്പിച്ചു

Published

|

Last Updated

കൊച്ചി: ടൈറ്റാനിയം കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ അഭ്യന്തരം വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി സമര്‍പ്പിച്ചു. കേസില്‍ താനടക്കമുള്ളവരെ പ്രതിചേര്‍ത്ത് തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ നടപടി നിയമപരവും വസ്തുതാപരവുമായി ശരിയെല്ലന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
കമ്പനിയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാറില്‍ നിന്നും ഭരണാനുമതി ലഭിക്കുന്നതില്‍ കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കെ പി സി സി പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് 41 ദിവസം മുമ്പാണ് പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. 2005 മെയ് 19 നാണ് ഭരണാനുമതി. ജൂണ്‍ 30ന് മാത്രമാണ് താന്‍ പ്രസിഡന്റായതെന്നും ഹരജിയില്‍ പറയുന്നു. എ ഐസി സിയുടെ ഇതു സംബന്ധിച്ച കത്തും ചെന്നിത്തല കോടതിയില്‍ ഹാജരാക്കി.
വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കേസിലെ പ്രതിയും ടൈറ്റാനിയം കമ്പനി മുന്‍ മാനേജിംഗ് ഡയറക്ടറുമായിരുന്ന മുന്‍ വ്യവസായ സെക്രട്ടറി ടി ബാലകൃഷണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടരന്വേഷണ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.