Connect with us

National

ഡല്‍ഹി - ചെന്നൈ ബുള്ളറ്റ് ട്രെയിന്‍: ഇന്ത്യന്‍ സംഘം ചൈനയിലെത്തി

Published

|

Last Updated

ബീജിംഗ്: ഡല്‍ഹി – ചെന്നൈ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ സാധ്യതാ പഠനത്തിനായി ഇന്ത്യന്‍ റെയില്‍വേ സംഘം ചൈനയിലെത്തി. സതീഷ് അഗ്നിഹോത്രിയുടെ നേതൃത്വത്തില്‍ റയില്‍ വികാസ് നിഗം ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇന്നലെ ചൈനയിലെത്തിയത്. പദ്ധതി ഏറ്റെടുക്കാന്‍ ചൈനയുടെ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ സംഘത്തിന്റെ സന്ദര്‍ശനം. കഴിഞ്ഞ സെപ്തംബറില്‍ ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇതിനായി സൗജന്യചെലവില്‍ പഠനം നടത്താന്‍ തയ്യാറാണെന്ന് കമ്പനി അറിയിച്ചിരുന്നു.

1754 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈ സ്പീഡ് ട്രെയിന്‍ കോറിഡറായിരിക്കും ഡല്‍ഹി – ചെന്നൈ റൂട്ടില്‍ നിര്‍മിക്കുക. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബുള്ളറ്റ് ട്രെയിന്‍ കോറിഡാറാകും ഇത്. ഒന്നാമത്തേത് ചൈനയിലെ 2298 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബീജിംഗ് – ഗ്വാന്‍ഗഴു റെയില്‍ കോറിഡറാണ്.