Connect with us

Kerala

താറാവുകള്‍ക്ക് പിന്നാലെ ഇറച്ചിക്കോഴിയിലും പക്ഷിപ്പനി വൈറസ്

Published

|

Last Updated

കോട്ടയം: താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ കോട്ടയം ജില്ലയിലെ കുമരകത്ത് ഇറച്ചിക്കോഴികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഫാമുകളിലെ കോഴികളിലാണ് പക്ഷിപ്പനി വൈറസ് സാന്നിദ്ധ്യമുള്ളതായി പരിശോധനയില്‍ വ്യക്തമായത്. ഇതേതുടര്‍ന്ന് കുമരകം പക്ഷിസങ്കേതം താത്ക്കാലികമായി അടച്ചു. മൃഗശാലകളില്‍ മൃഗങ്ങള്‍ക്ക് ഇറച്ചിക്കോഴി നല്‍കുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതിനിടെ, കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും താറാവുകള്‍ ചത്തൊടുങ്ങി. അയ്മനത്തും തിരുവല്ലയിലും നൂറുക്കണക്കിന് താറാവുകളാണ് ചത്തത്. പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.

പക്ഷിപ്പനി അയല്‍ ജില്ലകളിലേക്ക് കൂടി പടരാതിരിക്കാന്‍ കര്‍ശന നടപടികളാണ് മൃഗസംരക്ഷ വകുപ്പ് സ്വീകരിക്കുന്നത്. എന്നാല്‍ മതിയായ നഷ്ടപരിഹാരം നല്‍കാതെ താറാവുകളെ കൊന്നൊടുക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് കര്‍ഷകരക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.