Connect with us

Ongoing News

ചൊവ്വയില്‍ മനുഷ്യരെ കണ്ടതായി മുന്‍ നാസ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍

Published

|

Last Updated

വെെക്കിംഗ് റോവര്‍ പേടകം

വാഷിംഗ്ടണ്‍: ചൊവ്വാ ഗ്രഹത്തില്‍ മനുഷ്യരെ കണ്ടതായി മുന്‍ നാസ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. 1979ല്‍ അമേരിക്ക നടത്തിയ ചൊവ്വാ പരിക്ഷണങ്ങളുമായി ബന്ധപ്പെട്ട ടീമില്‍ അംഗമായിരുന്ന ജാക്കി എന്ന ഉദ്യോഗസ്ഥയാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

ചൊവ്വയെ കുറിച്ച് പഠിക്കാന്‍ നാസ അയച്ച വൈക്കിംഗ് ലാന്‍ഡര്‍ എന്ന പേടകത്തില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതിനിടെ ബഹിരാകാശ യാത്രികരുടെ വേഷമണിഞ്ഞ രണ്ട് പേര്‍ ചൊവ്വാ ഗ്രഹത്തിലൂടെ ഓടുന്നത് കണ്ടുവെന്നാണ് ജാക്കി പറയുന്നത്. തന്നോടൊപ്പമുണ്ടായിരുന്ന മറ്റ് ആറ് നാസാ ഉദ്യോഗസ്ഥരും ഇതേ ദൃശ്യങ്ങള്‍ കണ്ടതായും അവര്‍ പറയുന്നു. അമേരിക്ക റേഡിയോ സ്‌റ്റേഷനായ കോസ്റ്റ് ടു കോസ്റ്റ് എഫ് എം സ്‌റ്റേഷനിലേക്ക് വിളിച്ചാണ് ജാക്കി വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം നാസ ചൊവ്വയിലേക്ക് മനുഷ്യരെ അയച്ച് നടത്തിയ രഹസ്യ പരീക്ഷണത്തിന്റെ തെളിവാണ് ഇതെന്ന് സൈദ്ധാന്തികര്‍ വിലയിരുത്തുന്നു.

ടെലിമെട്രിയീല്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങളും വിവരങ്ങളും പരിശോധിക്കുകയായിരുന്നു ഞാന്‍. അതിനിടെയാണ് ബഹിരാകാശ യാത്രികരുടെ വേഷം ധരിച്ച രണ്ട് പേര്‍ വൈക്കിംഗ് ലാന്‍ഡര്‍ പേടകത്തിലേക്ക് കയറിപ്പോകുന്നത് കണ്ടത്. 27 വര്‍ഷമായി തന്റെ മനസ്സിലുള്ള ഈ രഹസ്യത്തിന്റെ ചുരുളഴിക്കുവാന്‍ നിങ്ങള്‍ക്കാകുമോ – റേഡിയോ അവതാരകനോട് ജാക്കി ചോദിച്ചു.

അതേസമയം ജാക്കിയുടെ അവകാശ വാദം ശരിയാകാനിടയില്ലെന്ന് പറക്കുംതളികകളെക്കുറിച്ച് ഗവഷേനങ്ങള്‍ നടത്തിയ നികേല്‍ വാട്‌സണ്‍ പറയുന്നു. ഒന്നാമത്തെ കാര്യം വൈകിന്‍ ലാന്‍ഡര്‍ പേടകം ഭൂമിയിലേക്ക് തത്സമയം ടി വി ദൃശ്യങ്ങള്‍ അയച്ചിരുന്നില്ല എന്നത് തന്നെയെന്ന് വാട്‌സണ്‍ പറയുന്നു. മാത്രമല്ല വൈക്കിംഗ് ലാന്‍ഡര്‍ പേടകത്തിന് ചൊവ്വയില്‍ ഇറങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ ചക്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

1970കളില്‍ ചൊവ്വയെ കുറിച്ച് പഠിക്കാന്‍ അമേരിക്ക രണ്ട് പേടകങ്ങള്‍ അയച്ചിരുന്നു. വൈക്കിംഗ് വണ്ണും വൈക്കിംഗ് ടുവും. ഒരാഴ്ച ഇടവിട്ടാണ് രണ്ട് പേടകങ്ങളും വിക്ഷേപിച്ചിരുന്നത്.

Latest