Connect with us

Kerala

ടി ഒ സൂരജിന്റെ സ്വത്ത് വിവര പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്

Published

|

Last Updated

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പന്‍ഷനിലുള്ള പൊതുമരാമത്ത വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവര പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്. യഥാര്‍ത്ഥ ആസ്തിയും സര്‍ക്കാരിന് സമര്‍പ്പിച്ച പട്ടികയും തമ്മില്‍ വലിയ അന്തരമുണ്ട് .ആദായനികുതി വകുപ്പിനോടും വിജിലന്‍സ് വിശദാംശങ്ങള്‍ തേടി .

കണ്‍സ്ട്രക്ഷന് കോര്‍പ്പറേഷനിലായിരുന്നു പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിന്റെ പ്രധാന കറവപ്പശുവെന്നാണ് കേസ് അന്വേഷിക്കുന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ . കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കെ ആയിരത്തിലധികം കോടി രൂപയുടെ നിര്‍മ്മാണ കരാറുകള്‍ സൂരജ് സുതാര്യമല്ലാത്ത രീതിയില്‍ നല്കിയെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട് . കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ കരാറുകള്‍ പതിവായി ലഭിക്കുന്ന 3 സ്ഥാപനങ്ങളിലെ സൂരജിന്റെ ബിനാമി പങ്കാളിത്തവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ വഴി നിര്‍മ്മിക്കുന്ന റോഡുകളുടേയും പാലങ്ങളുടേയും കരാര്‍ അനുവദിച്ചതില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്നാണ് വിജിലന്‍സിന്റെ നിഗമനം.

Latest