Connect with us

National

ഐ എസ് തീവ്രവാദികളുടെ തിരിച്ചു വരവ് സുരക്ഷാ ഭീഷണിയെന്ന് ഐ ബി

Published

|

Last Updated

ഗുവാഹതി: ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും തിരിച്ചെത്തുന്ന ഐ എസ് തീവ്രവാദികളാണ് രാജ്യത്തിന് പുതിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതെന്ന് ഇന്റലിജന്‍സ് മേധാവി ആസിഫ് ഇബ്‌റാഹീം. പോലീസ് മേധാവികളുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബയും ജയ്‌ശെ മുഹമ്മദും ഇപ്പോഴും രാജ്യത്തിന് ഭീഷണിയായി തുടരുകയാണ്. ഇറാഖും സിറിയയുമാണ് തീവ്രവാദിത്തിന്റെ പുതിയ കേന്ദ്രങ്ങള്‍. അവിടെ നിന്ന് വരുന്ന യുദ്ധം കഠിന ഹൃദയരാക്കി മാറ്റിയ യുവാക്കളാണ് രാജ്യസുരക്ഷക്ക് പുതിയ ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു.

സിറിയയില്‍ ഐ എസ് പോരാളിയായിരുന്നു എന്ന് പറയപ്പെടുന്ന മുംബൈ സ്വദേശിയായ യുവാവിനെ എന്‍ ഐ എ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തിരുന്നു.

Latest