Connect with us

Kerala

തച്ചങ്കരിയുടെ സ്ഥാനക്കയറ്റം: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിലപാട് ആരാഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ സ്ഥാനക്കയറ്റ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ആരാഞ്ഞു. ഇതുസംബന്ധിച്ച് കേരളം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചു. സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് തച്ചങ്കരി രംഗത്തെത്തിയതോടെയാണിത്.
അനധികൃത സ്വത്ത് സമ്പാദനം, ചട്ടം ലംഘിച്ചുള്ള വിദേശ യാത്രകള്‍ തുടങ്ങിയ കേസുകളില്‍ കുറ്റാരോപിതനാണ് തച്ചങ്കരി. കേസുകളെ തുടര്‍ന്ന് തച്ചങ്കരിയുടെ സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. ആദ്യമായാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ നിലപാട് ആരായുന്നത്.

Latest