Connect with us

Kerala

ഹജ്ജിനുള്ള അപേക്ഷ ജനുവരി മുതല്‍

Published

|

Last Updated

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റികളുടെ കീഴില്‍ 2015ലെ ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷ ക്ഷണിക്കല്‍ ജനുവരി രണ്ടാം വാരം മുതല്‍ ആരംഭിക്കും. ഈ വര്‍ഷം നേരത്തെ തന്നെ അപേക്ഷ സ്വീകരിക്കുന്നതിനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്ന് മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.
2015ല്‍ അപേക്ഷകരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഹജ്ജ് കമ്മിറ്റികള്‍ മുഖേന അപേക്ഷിച്ചവരുടെ എണ്ണം 3,39,00 ആയിരുന്നു. ഇവരില്‍ പകുതി പേര്‍ക്ക് പോലും ഹജ്ജിനു അവസരം ലഭിച്ചില്ല. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 15,000 പേര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചത്. വിവിധ രാജ്യങ്ങള്‍ക്കുള്ള ക്വാട്ടയില്‍ നിന്ന് ഈ വര്‍ഷവും 20 ശതമാനം വെട്ടിക്കുറക്കാന്‍ സഊദി ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം 56,146 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷ നല്‍കിയിരുന്നത്. ഇവരില്‍ 6,566 പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്.
70 വയസ്സ് പൂര്‍ത്തിയായ അപേക്ഷകര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കിയതിനാല്‍ തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ച പകുതി പേര്‍ക്കും അവസരം ലഭിച്ചില്ല. ജനറല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നുള്ളവര്‍ ഈ വര്‍ഷം പോലെ അടുത്ത വര്‍ഷവും പുറത്തുതന്നെയായിരിക്കും.
കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും റിസര്‍വ് കാറ്റഗറില്‍പ്പെട്ടവരെ ഒരു യൂനിറ്റിനു കീഴില്‍ കൊണ്ടുവരണം. ഇത്തരമൊരാവശ്യം സംസ്ഥാനം കേന്ദ്ര കമ്മിറ്റിയില്‍ ഉന്നയിക്കേണ്ടതുണ്ട്. ഈ മാസം ആറിന് കേന്ദ്ര ഹജ്ജ് എക് സിക്യൂട്ടീവ് യോഗം മുംബൈയില്‍ ചേരുന്നുണ്ട്. സംസ്ഥാന കമ്മിറ്റി ചെയര്‍മാന്മാര്‍, എക് സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവരാണ് യോഗട്ടില്‍ പങ്കെടുക്കുക.